സർക്കാർ ജീവനക്കാർക്ക് നാലാം ശനി അവധിയാക്കില്ല, ഭരണ  പരിഷ്കരണ  കമ്മിഷന്റെ  ശുപാർശ  തള്ളി  മുഖ്യമന്ത്രി

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ചയും അവധി നൽകണമെന്ന ഭരണ പരിഷ്കരണ കമ്മിഷന്റെ ശുപാർശ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. എൻ ജി ഒ യൂണിയനും സെക്രട്ടറിയേറ്റ് സർവീസ് അസോസിയേഷനും നിർദേശത്തെ ശക്തമായി എതിർത്തിരുന്നു. ഇതിന് പിന്നാലെയാണ് ശുപാർശ മുഖ്യമന്ത്രി തള്ളിയത്.

സർക്കാർ ജീവനക്കാരുടെ ആശ്രിതനിയമനം നിയന്ത്രിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സർക്കാർ ജീവനക്കാർക്ക് മുന്നിൽ നാലാം ശനി അവധിയെന്ന നിർദേശം സർക്കാർ മുന്നോട്ടുവച്ചത്.

പ്രവർത്തി ദിവസത്തിന്റെ ദൈർഘ്യം 15 മിനിട്ട് കൂട്ടി പകരം നാലാം ശനി അവധി എന്നായിരുന്നു ചീഫ് സെക്രട്ടറി സർവീസ് സംഘടനകൾക്ക് മുന്നിൽവച്ച നി‌ർദേശം. പ്രതിവർഷമുള്ള 20 കാഷ്വൽ ലീവ് 18 ആയി കുറയ്ക്കാനും നിർദേശമുണ്ടായിരുന്നു. ഇടത് സംഘടനകൾതന്നെ നിർദേശങ്ങൾ എതിർക്കുകയായിരുന്നു.ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിദിന പ്രവർത്തി സമയം കൂട്ടുന്നതിനൊപ്പം അഞ്ച് കാഷ്വൽ ലീവ് കുറയ്ക്കുമെന്നും സർവീസ് സംഘടനകളെ ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു. എന്നാൽ ഇതിൽ ശക്തമായ എതി‌ർപ്പ് ഉയ‌ർന്നതിനെത്തുട‌ർന്ന് കാഷ്വൽ ലീവുകളുടെ എണ്ണം രണ്ടാക്കി ചുരുക്കി. എന്നിട്ടുും സംഘടനകൾ അയഞ്ഞിരുന്നില്ല.