പുസ്തക ചർച്ച സംഘടിപ്പിച്ചു

നരിക്കുനി:

ഗ്രാമോദയ റീഡിംഗ് റൂം ലൈബ്രറി ആർട്സ് & സ്പോർട്സ് ക്ലബ്ബ്, പന്നിക്കോട്ടൂർ, ജില്ലാ ലൈബ്രറി കൌൺസിൽ 2022-23 വാർഷിക പ്രോജക്ടിന്റെ ഭാഗമായി പ്രദീപൻ പാമ്പിരിക്കുന്നിന്റെ "എരി" എന്ന നോവലിനെ പറ്റി ചർച്ച സംഘടിപ്പിച്ചു. പാലങ്ങാട് സേവാഗ്രാമിൽ നടന്ന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി.കെ. കരുണൻ ഉദ്ഘാടനം ചെയ്തു. ടി പി അബ്ബാസ് അലി മാസ്റ്റർ പുസ്തകത്തെ പരിചയപ്പെടുത്തി. ഡോ. ഇ വി രാഗിണി , നാസർ, കെ കെ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. വായനശാലാ പ്രസിഡന്റ് പി.വത്സൻ  അധ്യക്ഷനായിരുന്നു . സെകട്ടറി കെ. സിദ്ധിഖ് സ്വാഗതവും എ എൻ നിഷിത കുമാരി നന്ദിയും പറഞ്ഞു.