സമ്മാനം വിതരണം ചെയ്തു

നരിക്കുനി:  ന്യു ജ്യോതി കരിയർ ഗൈഡൻസ് ആന്റ് കോച്ചിംഗ് സെന്റർ സംഘടിപ്പിച്ച ജില്ലാതല പ്രബന്ധ രചനാ മത്സരത്തിലും പ്രശ്നോത്തരി മൽസരത്തിലും വിജയികളായവർക്കുള്ള കാഷ് അവാർഡ് വിതരണവും ഉപഹാര സമർപ്പണവും പ്രശസ്ത ഗാനരചയിതാവ് ബാപ്പു വാവാട് നിർവ്വഹിച്ചു. പ്രബന്ധ രചനയിൽ കൊടുവള്ളി ഗവൺമെന്റ് കോളേജ് വിദ്യാർത്ഥി മായ. കെ.ഒന്നാം സ്ഥാനവും സ്മിത.കെ. രണ്ടാം സ്ഥാനവും നരിക്കുനി ആർട്സ് & സയൻസ് കോളേജ് വിദ്യാർത്ഥി ഫഹദ്.എൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കെ.പി മണി സ്വാഗതം പറഞ്ഞ ചടങ്ങിൽ വി.പി.സുരേശൻ അധ്യക്ഷനായി. മോഹനൻ മാസ്റ്റർ പേരാമ്പ്ര, എം.സുരേന്ദ്രൻ , അക്ഷയ കുമാർ .കെ.പ്രകാശൻ , ദേവദാസ് നന്മണ്ട, പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.