ഫൈൻ ആർട്സ് ഫെസ്റ്റിവൽ ആരംഭിച്ചു :-
നരിക്കുനി.
ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആനുവൽ ഫൈൻ ആർട്സ് ഫെസ്റ്റിവൽ ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന കലാപരിപാടി മീഡിയ വൺ സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ ശ്രീമതി. സ്മൃതി പരുത്തിക്കാട് ഉത്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എൻ അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. കോളേജ് യൂണിയൻ ചെയർമാൻ ശ്രീ. ആക്കിൽ മുബാറക്, വൈസ് പ്രിൻസിപ്പാൾ ഷമീർ കെ, കുന്നമംഗലം ബ്ലോക്ക്‌ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. ഷിയൊലാൽ,സ്റ്റാഫ്‌ അസോസിയേഷൻ സെക്രട്ടറി ശ്രീ. സുരേഷ് എം, സുജിത് എസ് വി,ഷജീർ, ഡോ. സി കെ അഹമ്മദ്‌,കെ കെ അഹമ്മദ്‌,മുഹമ്മദ്‌ ഹിഷാം എന്നിവർ സംസാരിച്ചു.