നരിക്കുനിയിൽ  വൈദ്യുതി വാഹനങ്ങളുടെ മൂന്ന്  ചാര്‍ജ്ജിംഗ് സ്റ്റേഷൻ തുടങ്ങി :-

നരിക്കുനി:നരിക്കുനി കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  വൈദ്യുതി വാഹനങ്ങളുടെ മൂന്ന്  ചാര്‍ജ്ജിംഗ് സ്റ്റേഷൻ തുടങ്ങി :- നരിക്കുനി വില്ലേജ് ഓഫീസിന് മുന്നിൽ

 ,രാംപൊയിൽ അടുക്കൻ മല ട്രാൻസ്ഫോർമറിന് സമീപം ,പുല്ലാളൂർ പറപ്പാറ ജുമാ മസ്ജിദിന് മുമ്പിൽ തുടങ്ങിയ 3 ചാർജിങ്ങ് കേന്ദ്രങ്ങളാണ് തുടങ്ങിയത് ,ചാർജ് ചെയ്യാൻ

പ്ലേ സ്റ്റോറിൽ നിന്നും ചാർജിംഗ് മോഡ് എന്ന ആപ് നമ്മുടെ മൊബൈൽ ഫോണിൽ ഡൗൺലോസ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം ആദ്യം ,

 ശേഷം അതിലെ പ്രൊഫൈലിൽ കയറി സാധാരണ  റീച്ചാർജ്ജ് ചെയ്യുമ്പോൾ എന്ന പോലെ ഒരു പ്ലാൻ തെരഞ്ഞെടുക്കാം ,


199 രൂപയുടേയോ, 399 രൂപയുടേയോ,

699 രൂപയുടേയോ വിവിധതരം പ്ലാനുകൾ, അത് നിശ്ചിത കിലോവാട്ടിന്റെ ചാർജ്ജിംഗിനു യോജിച്ച പ്ലാനുകൾ ആണ് ,അതിൽ ഒന്ന് സെലക്റ്റ് ചെയ്ത് ഗൂഗിൾ പെയോ ,മറ്റോ വഴി ഫോണിലെ Charging Mode ആപ്പിൽ  

നമ്മുടെ വാഹനങ്ങൾ ചാർജുചെയ്യാനാവശ്യമായ കരുതൽ kwആയി ചേർത്തു വയ്ക്കാം,


എന്നിട്ട് വഴിയരികിലെ പോൾമൗണ്ടഡ് ചാർജിംഗ് സ്റ്റേഷനിൽ നിന്നും 

 ഇലക്ട്രിക് 

വാഹനങ്ങളെ കാത്ത് നിൽക്കുന്ന കെഎസ് ഇബിയുടെ   ചാർജ്ജിംഗ് സ്റ്റേഷനുകളിൽ നിന്നും   ചാർജ്ജ് ചെയ്യാം,