ലോമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു
നരിക്കുനി: പന്നിക്കോട്ടൂർ കുണ്ടത്തിൽ വേട്ടുവക്കുന്ന് റോഡ് ജംഗ്ഷനിൽ കൊടുവള്ളി നിയോജകമണ്ഡലം എംഎൽഎ എം കെ മുനീറിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച് പണി പൂർത്തീകരിച്ച ലോമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം നിർവഹിച്ചു. 157809 രൂപയാണ് അനുവദിച്ചത്. വാർഡ് മെമ്പർ ജസീല മജീദ് അധ്യക്ഷയായി.
ഫോട്ടോ: പന്നിക്കോട്ടൂർ കുണ്ടത്തിൽ വേട്ടുവക്കുന്ന് റോഡ് ജംഗ്ഷനിൽ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച് പണി പൂർത്തീകരിച്ച ലോമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം നിർവഹിക്കുന്നു.


0 അഭിപ്രായങ്ങള്‍