നരിക്കുനി ഫെസ്റ്റ് ഇന്ന് സുരഭി ഫെസ്റ്റ് :-
കേരളത്തിലെ ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും, വനിതകളുടെ തനതായ നൃത്ത രൂപങ്ങളായ തിരുവാതിരക്കളി, ഒപ്പന എന്നീ സംഘനൃത്തങ്ങളോട് കൂടി ആവിസ്മരണീയമാക്കിയ നരിക്കുനി ഫെസ്റ്റ് പതിമൂനാമത്തെ ദിവസം മനോഹരമാക്കി.സംസ്ഥാന കലാമേളയിൽ A ഗ്രേഡ് നേടിയ കുട്ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ഒപ്പന അവതരിപ്പിച്ചു.
8 മണിയോട് കൂടി ആരംഭിച്ച സാംസ്കാരിക ചടങ്ങിൽ അസറുദ്ദീൻ സ്വാഗതം പറഞ്ഞു. ട്രാൻസ്‌പോർട് കമ്മിറ്റി ചെയർമാൻ സുബൈദ കൂടത്തുംകണ്ടി അധ്യക്ഷത വഹിച്ച സാംസ്കാരിക ചടങ്ങിൽ ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീർ ഉൽഘടനം നിർവ്വഹിച്ചു.മുൻ പഞ്ചായത്ത് മെമ്പർ വി ഇല്യാസ്, പി വി രമേശൻ എന്നിവർ മുഖ്യാതിഥി ആയി എത്തിയ ചടങ്ങിൽ ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ സലീം, ട്രഷറർ ടി രാജു എന്നിവർ സംസാരിച്ചു ,ഇന്ന് സുരഭി കോമഡി യോടെ സുരഭി ഫെസ്റ്റായി മാറും ,


0 അഭിപ്രായങ്ങള്‍