ഡിവൈഎഫ്ഐ പ്രതിഷേധ ധർണ്ണ


നരിക്കുനി: -അദാനിക്കായി നിലകൊള്ളുന്ന കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാറിൻ്റെ പൊതുമേഖല വില്പനയ്ക്കും സ്വകാര്യവൽക്കരണത്തിനും യുവജന വഞ്ചനക്കും എതിരെ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നരിക്കുനി എസ്ബിഐക്ക് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. ഷഫീഖ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ ഷിബിൻലാൽ അധ്യക്ഷനായി. മോട്ടോർ തൊഴിലാളി യൂണിയൻ കക്കോടി ഏരിയ സെക്രട്ടറി മോഹനൻ ചാത്തഞ്ചേരി, ബ്ലോക്ക് ട്രഷറർ ഒ.അബ്ദുറഹ്മാൻ, കെ.എസ്.കെ.ടി.യു ഏരിയ കമ്മിറ്റി അംഗം എൻ. രാധാകൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് ജോ: സെക്രട്ടറി എ.ഷജിൽ, വൈസ് പ്രസിഡൻ്റുമാരായ ഇ.വൈശാഖ്, സി.ബി നിഖിത, എക്സിക്യുട്ടീവ് അംഗം എ.സുജീന്ദ്ര കുമാർ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് സെക്രട്ടറി ബി.സി അനുജിത്ത് സ്വാഗതവും ബ്ലോക്ക് എക്സിക്യുട്ടീവ് അംഗം കെ.കെ വിമേഷ് നന്ദിയും പറഞ്ഞു.