കെ എസ് ഇ ബിയെയും സംസ്ഥാന വൈദ്യുതി വകുപ്പിനെയും പ്രശംസിച്ച് കേന്ദ്ര ഊർജ്ജ മന്ത്രാലയം.


 2022-23 സാമ്പത്തിക വർഷത്തിൽ സഞ്ചിത സാങ്കേതിക വാണിജ്യ നഷ്ടത്തിൽ (Aggregate Technical & Commercial Losses) കേരളം നേടിയ കുറവ് തികച്ചും അഭിനന്ദനാർഹമാണെന്ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് എഴുതിയ കത്തിൽ ബഹു. കേന്ദ്ര ഊർജ്ജ വകുപ്പ് മന്ത്രി ശ്രീ. ആർ കെ സിംഗ് വ്യക്തമാക്കി. 


2021 സാമ്പത്തിക വർഷത്തിൽ 7.76% ആയിരുന്ന സാങ്കേതിക വാണിജ്യ നഷ്ടം 2022 സാമ്പത്തികവർഷത്തിൽ 7.69% ആയി കുറയ്ക്കാൻ കേരളത്തിനു കഴിഞ്ഞു. ഈ മഹത്തായ നേട്ടത്തിനു പിന്നിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവച്ച വിതരണ കമ്പനി ജീവനക്കാരെയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നു; അദ്ദേഹം കത്തിൽ കുറിച്ചു.