എയർവൺ എഫ്.സി യുടെ ലോഗോ, ജേഴ്സി പ്രകാശനം നടന്നു
നരിക്കുനി: എയർവൺ എഫ്.സിയുടെ ലോഗോ പ്രകാശനവും ജേഴ്സി പ്രകാശനവും നരിക്കുനി വ്യാപാരഭവനിൽ വെച്ച് നടന്നു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ സലീം ടീമിൻ്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു. ജഴ്സി പ്രകാശനം നൗഷാദ് കെ.സി, ഫൈസൽ കെ.സി, ഡോ: ഉമ്മർ ഫാറൂഖ് ടി.കെ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഡയറ്റ് ലക്ചറർ നാസർ യു.കെ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
സാലിഹ് മാസ്റ്റർ, നൗഫൽ ടി.സി, ഷമീർ എം.കെ.സി, സാജിദ് നവീന മഹൽ തുടങ്ങിയവർ ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചു. സലാം കെ.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫബിൻസ് കെ.സി സ്വാഗത ഭാഷണവും ഷമീം ഫിർദൗസ് നന്ദി പ്രസംഗവും നിർവ്വഹിച്ചു.


0 അഭിപ്രായങ്ങള്‍