തണ്ണീർത്തട സംരക്ഷണയാത്ര നടത്തി
ചേളന്നൂർ:ലോക തണ്ണീർതട ദിനാചരണത്തിന്റെ ഭാഗമായി  കണ്ണങ്കര നാരായൻ ചിറ തീരത്ത് നടത്തിയ തണ്ണീർതട സംരക്ഷണ യാത്ര  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  പി.പി.നൗഷീർ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സുരേഷ് കുമാർ അധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.എം. ഷാനി, സിനിഷൈജൻ,സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ ഡോ.കെ.പി. മഞ്ജു ശ്രീനാരായണ വിലാസം സ്കൂൾ പ്രധാനധ്യാപിക എ.എസ്. ജ്യോത്സന, പി.ബീവിമുസ്തഫ, എ.എസ്. വൈശാഖ്, കെ.സുജാത എന്നിവർ സംസാരിച്ചു. ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി കൺവീനർ ശശികുമാർ ചേളന്നൂർ, കമ്മിറ്റി അംഗം യു.കെ. വിജയൻ,  എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.ചേളന്നൂർ ഗ്രാമപഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി കണ്ണങ്കര ശ്രീനാരായണ വിലാസം എ.യു.പി. സ്കൂൾ ബയോഡൈവേഴ്സിറ്റി ക്ലബ്ബിന്റെ സഹകരണത്തോടെ യാണ് അകാലപുഴയുടെ തീരത്ത് നാരായൻ ചിറ ഭാഗത്ത് തണ്ണീർതടസംരക്ഷണയാത്ര നടത്തിയത്.
Photo: ചേളന്നൂർ ഗ്രാമപഞ്ചായത്ത് നാരായൺ ചിറ ഭാഗത്ത് സംഘടിപ്പിച്ച തണ്ണീർത്തട സംരക്ഷണയാത്ര