മടവൂർ സി എം മഖാം പ്രദേശത്തു നിന്നും മുസ്ലീം ലീഗിൽ നിന്നും രാജിവെച്ച് വന്നവർക്ക് സ്വീകരണവും ,പൊതുസമ്മേളനവും :-
മടവൂർ. സിഎം. മഖാം പ്രദേശത്തെ പള്ളിത്താഴത്ത് മുസ്ലിം ലീഗിൽ നിന്നും രാജി വെച്ച് സിപിഐ(എം) ലേക്ക് കടന്ന് വന്നവർക്ക് സി പി ഐ (എം)പള്ളിത്താഴം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഡി വൈ. എഫ്. ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് രാജി വെച്ച് വന്ന
തെച്ചം കുന്നുമ്മൽ ഹമീദ്, അനസ് കളപ്പിലാവിൽ തുടങ്ങിയവരെ ചെങ്കൊടി നൽകി സ്വീകരിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ അഡ്വ. അക്കീൽ അഹമ്മദ് അധ്യക്ഷത വഹിച്ചു. പികെഇ. ചന്ദ്രൻ,
എം. തൃവിക്രമൻ,
മുഹമ്മദ് സാദിഖ് എന്നിവർ സംസാരിച്ചു.
വി. അബ്ദുൽ നാസർ മാസ്റ്റർ
സ്വാഗതവും ,
ശശി കെ. പി നന്ദിയും പറഞ്ഞു.
ഫോട്ടോ :- മടവൂർ സി എം മഖാം പ്രദേശത്ത് നിന്നും മുസ്ലിം ലീഗിൽ നിന്നും രാജി വച്ച് വന്നവർക്ക് . ഡി വൈ. എഫ്. ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ചെങ്കൊടി നൽകി സ്വീകരിക്കുന്നു ,


0 അഭിപ്രായങ്ങള്‍