ഗ്രാമീണ ജനത നെഞ്ചേറ്റി നരിക്കുനി ഫെസ്റ്റ്:

നരിക്കുനി: ജനങ്ങളുടെ ഉത്സവമാക്കിയെടുത്ത നരിക്കുനി ഫെസ്റ്റ് അഞ്ചാം ദിനം ജനപങ്കാളിത്തത്തോടുകൂടി മുന്നേറുന്നു, ഓരോ ദിനത്തിലെയും ജനങ്ങളുടെ പങ്കാളിത്തത്തിലെ വർദ്ധനവ് ആഘോഷത്തിന് പത്തരമാറ്റ് വിരിക്കുകയാണ് ,അഞ്ചാം ദിനത്തിലെ സാംസ്കാരിക സദസ്സ് സനഫാത്തിമയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു  ,പബ്ലിസിറ്റി കമ്മിറ്റി കൺവീനർ കെ.സി.അജിത് കുമാർ സ്വാഗതം പറഞ്ഞു ,യോഗത്തിൽ അധ്യക്ഷത ഉമ്മു സൽമ( ചെയർപേഴ്സൺ പബ്ലിസിറ്റി കമ്മിറ്റി,മെമ്പർ)നിർവഹിച്ചു, സാംസ്കാരിക സദസ്സ് ഉദ്ഘാടനം ഐ പി രാജേഷ് (ജില്ലാ പഞ്ചായത്ത് മെമ്പർ) നിർവഹിച്ചു, തുടർന്ന്     ഭാരതം സ്വതന്ത്രമായതിന്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സാംസ്കാരിക വകുപ്പ് നടത്തിയ "ആസാദി കാ അമൃത് മഹോത്സവ്" എന്ന ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ രംഗോലി മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പ്രഥമ സ്ഥാനത്തിന് അർഹനായ പൊന്നടുക്കം നാരായണൻ നമ്പൂതിരി നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ അനുമോദനം ഏറ്റുവാങ്ങി ,ഇതുപോലെ മുഖ്യഅതിഥി ഷബീർ മാസ്റ്റർ(പ്രിൻസിപ്പൽ അക്കാദമി മടവൂർ) ,നരിക്കുനി പഞ്ചായത്ത് പ്രസിഡണ്ട് സി കെ സലിം ,സ്വാഗതസംഘം ട്രഷറർ ടി രാജു ,സ്വാഗതസംഘം ജനകീർ പി ശശീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു , ചടങ്ങിന് ദിലീപ് ബാബു കൊട്ടാരത്തിൽ നന്ദി പ്രകാശിപ്പിച്ചു. തുടർന്നു ജാനു തമാശകൾ തുടങ്ങിയ പരിപാടികളിലൂടെ ജനകീയനായ സുപ്രസിദ്ധ താരം ലിബിൻ ലാൽ സംഘവും അവതരിപ്പിച്ച ജാനു തമാശകൾ പാട്ടും തമാശകളും മെഗാ ഷോ അരങ്ങേറി, തുടർന്നുള്ള ദിവസങ്ങളിലായി സുരഭി ലക്ഷ്മിയും വിനോദ് കോവൂരും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ,  ചലച്ചിത്ര പിന്നണി ഗായിക ദുർഗ വിശ്വനാഥിന്റെയും കലാഭവൻ പ്രദീഷിന്റെയും ഗാനമേള, നാടൻ പാട്ടുകൾ,  കണ്ണൂർ ഷരീഫിന്റെ ഗാനമേള, കലാമണ്ഡലം  സത്യവ്രതന്റെ ഡാൻസ് ഫ്യൂഷൻ, മാജിക് ഷോ കരോക്കെ ഗാനമേള മാർഗംകളി, ഗ്രൂപ്പ് ഡാൻസ് ചവിട്ട് നാടകം, ചാക്യാർകൂത്ത് തുടങ്ങിയ വിവിധതരങ്ങളും വ്യത്യസ്തങ്ങളുമായ കലാസാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.

നൃത്തനൃത്യങ്ങൾ, ഒപ്പന, കരാട്ടെ പ്രദർശനം, കളരിപ്പയറ്റ്, മറ്റ് പ്രാദേശിക കലാപരിപാടികൾ എന്നിവ അവതരിപ്പിക്കും.  കുട്ടികൾക്കും  മുതിർന്നവർക്കും ഒരേ പോലെ ആകർഷകമായ യന്ത്ര ഊഞ്ഞാൽ ആകാശത്തോണി ഡ്രാഗൺ ട്രെയിൻ, ജമ്പിങ് മാട്രസ്,  ചിൽഡ്രൻസ് ബലൂൺ,  സെൽഫി കോർണർ, ഫ്ലവർ ഷോ, പെറ്റ് ഷോ,  ചിൽഡ്രൻസ് പാർക്ക്, വിവിധ റൈഡുകൾ എന്നിവ  ഉണ്ടാകും. വിപുലമായ അക്വേറിയവും കാണികൾക്കായി ഒരുങ്ങി,

വാണിജ്യപ്രദർശനങ്ങളും പവലിയനിൽ ഉണ്ടാകും. പരിപാടിയുടെ വിജയിപ്പിക്കുന്നതിന് 

ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന  നരിക്കുനി ഫെസ്റ്റ് വ്യാപാര മേഖലക്കും  പുത്തനുണർവേകി. 

ഫെബ്രുവരി 22ന്  സമാപിക്കും.