മാനാഞ്ചിറയിൽ  ബസ്സപകടത്തിൽ ദമ്പതികൾ മരണപ്പെട്ടു:


കോഴിക്കോട്: മാനാഞ്ചിറ എൽ.ഐ.സിക്ക് സമീപം ബസ് തട്ടി ബൈക്ക് യാത്രികരായ ദമ്പതികൾ മരണപ്പെട്ടു.


കുറ്റിച്ചിറ മുതിരപറമ്പത്ത് മമ്മദ് കോയയും(71), ഭാര്യ കുറ്റിച്ചിറ എറമാക്ക വീട്ടിൽ സുഹറയു (62) മാണ് മരണപ്പെട്ടത്.


മക്കൾ: ജമാദ് ഉസ്മാൻ (എമിറേറ്റ്സ് ഫസ്റ്റ്), ജഫ്ന, ജൈസൽ, ജലീസ, അഹ് ലൻ.


മരുമക്കൾ: പന്തക്കലകം മാമു, പി.വി. ഷിജിൽ, മണക്കാൻ്റെകം ഷിറിൻ, പുതിയകം ഫറ, ആയിരാം വീട്ടിൽ സൂഫ.