നരിക്കുനി ഫെസ്റ്റ്:

നരിക്കുനി: ജനങ്ങളുടെ ഉത്സവമാക്കിയെടുത്ത നരിക്കുനി ഫെസ്റ്റ് ഏഴാം ദിനം ജനപങ്കാളിത്തത്തോടുകൂടി മുന്നേറുന്നു ആഘോഷത്തിന് ഓരോ ദിനം പിന്നിടുമ്പോഴും വിജയഗാഥ രചിച്ചുകൊണ്ടാണ് നരിക്കുനി ഫെസ്റ്റ് മുന്നേറുന്നത്... ഏഴാം ദിനത്തിലെ സാംസ്കാരിക സദസ്സ് ഉദ്ഘാടനം വിനോദ് ചളിക്കോട് (കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ) ഉൽഘാടനം ചെയ്തു ,സി പി ലൈല അദ്ധ്യക്ഷനായിരുന്നു ,  നൗഷാദ്  (സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്) ,അശോകൻ മാസ്റ്റർ (അർബൻ കെയർ മൾട്ടി സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റീവ് സൊസൈറ്റി) ,പഞ്ചായത്ത് പ്രസിഡണ്ട് സി കെ സലിം, സ്വാഗതസംഘം ട്രഷറർ ടി രാജു,സ്വാഗതസംഘം ജന:കൺവീനർ പി ശശീന്ദ്രൻ മാസ്റ്റർ , ശ്രീ.സുനിൽകുമാർ കട്ടാടശ്ശേരി എന്നിവർ സംസാരിച്ചു ,. തുടർന്നു ഇവൻറെ ഫാക്ടറി റെഡ് റെഡ് ബാൻഡ് അവതരിപ്പിച്ച മ്യൂസിക്കലി ഇവ അരങ്ങേറി, അടുത്ത  ദിവസങ്ങളിലായി സുരഭി ലക്ഷ്മിയും, വിനോദ് കോവൂരും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ,  ചലച്ചിത്ര പിന്നണി ഗായിക ദുർഗ വിശ്വനാഥിന്റെയും, കലാഭവൻ പ്രദീഷിന്റെയും ഗാനമേള, നാടൻ പാട്ടുകൾ,  കണ്ണൂർ ഷരീഫിന്റെ ഗാനമേള, കലാമണ്ഡലം  സത്യവ്രതന്റെ ഡാൻസ് ഫ്യൂഷൻ, മാജിക് ഷോ, കരോക്കെ ഗാനമേള, മാർഗംകളി, ഗ്രൂപ്പ് ഡാൻസ്, ചവിട്ട് നാടകം, ചാക്യാർകൂത്ത് തുടങ്ങിയ വിവിധ വ്യത്യസ്തങ്ങളുമായ കലാസാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.

നൃത്തനൃത്യങ്ങൾ, ഒപ്പന, കരാട്ടെ പ്രദർശനം, കളരിപ്പയറ്റ്, മറ്റ് പ്രാദേശിക കലാപരിപാടികൾ എന്നിവ അവതരിപ്പിക്കും.  കുട്ടികൾക്കും  മുതിർന്നവർക്കും ഒരേ പോലെ ആകർഷകമായ യന്ത്ര ഊഞ്ഞാൽ, ആകാശത്തോണി, ഡ്രാഗൺ ട്രെയിൻ, ജമ്പിങ് മാട്രസ്,  ചിൽഡ്രൻസ് ബലൂൺ,  സെൽഫി കോർണർ, ഫ്ലവർ ഷോ, പെറ്റ് ഷോ,  ചിൽഡ്രൻസ് പാർക്ക്, വിവിധ റൈഡുകൾ എന്നിവ  ഉണ്ടാകും. വിപുലമായ അക്വേറിയവും കാണികൾക്കായി ഒരുങ്ങി,

വാണിജ്യപ്രദർശനങ്ങളും പവലിയനിൽ ഉണ്ടാകും.