കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് നസിറുദ്ദീൻ സാഹിബിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽഏകോപന സമിതി നരിക്കുനി യൂണിറ്റ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി അത്താണിയിലെ കിടപ്പ് രോഗികൾക്ക് ബെഡ്ഷീറ്റ്നൽകി. ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് അലി.പി.കെ,ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൽസലാം, ട്രഷറർ പി.കെ.സത്യൻ അത്താണി സെക്രട്ടറി അബ്ദുൽ ഖാദർ മാസ്റ്റർ, ഫാസിൽ ഷിബു എം. വി സിദ്ദീഖ്. വി, അബ്ദുൽ അസീസ് കെ. പി, ജാബിർ,ദിലീപ് കുമാർ.സി, ഗിരീഷ് കുമാർ കെപി മുഹമ്മദ് ഷാഫി എന്നിവർ പങ്കെടുത്തു