നരിക്കുനി സോൺ യൂത്ത് പാർലമെന്റ് സമാപിച്ചു :


നരിക്കുനി : 'സാമൂഹിക വികസനം സാംസ്‌കാരിക നിക്ഷേപം' എന്ന ശീർഷകത്തിൽ നരിക്കുനി സോൺ എസ് വൈ എസ് യൂത്ത് പാർലമെന്റ് സംഘടിപ്പിച്ചു. രാവിലെ 8.30 നു സ്വാഗത സംഘം ചെയർമാൻ ടി കെ മുഹമ്മദ്‌ ദാരിമി പതാക ഉയർത്തി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട്‌ ടി കെ അബ്ദുറഹിമാൻ ബാഖവി ഉദ്ഘടനം ചെയ്തു. സോൺ പ്രസിഡന്റ് ഇബ്രാഹിം സഖാഫി  അദ്ധ്യക്ഷത വഹിച്ചു. കേരള തുറമുഖ - പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ്‌ ദേവർകോവിൽ മുഖ്യതിഥിയായി പങ്കെടുത്തു .കൺസെപ്റ്റ് ടോക്ക്  സാദിഖ് സഖാഫി പൂനൂർ, ഡോ. അബൂബക്കർ നിസാമി  മുസ്തഫ പി എറയ്ക്കൽ  , സമദ് സഖാഫി മായനാട് എന്നിവരും വർക്ക്‌ ഷോപ്പിൽ മുനീർ സഅദി പൂലോട്, എം സി മുഹമ്മദ്‌ മാസ്റ്റർ, അഹമ്മദ് റാസി മുക്കം ലോക്കൽ ഹിസ്റ്ററിയിൽ കെ ആലിക്കുട്ടി ഫൈസി, പി കെ എം അബ്ദുറഹിമാൻ, മുഹമ്മദ്‌ പുല്ലാളൂർ, ടി കെ അബൂബക്കർ മാസ്റ്റർ, അഷ്‌റഫ്‌ പുല്ലാളൂർ എന്നിവരും ഫോക്കസ് പോയിന്റിൽ നാസർ കുന്നുമ്മൽ, ഡോ. അബ്ദുള്ളകുട്ടി, ഷഫീഖ് ബുസ്ഥാൻ എന്നിവരും ഡയലോഗ് സെഷനിൽ പി ടി എ റഹീം എം എൽ എ, നസ്തർ മടവൂർ, മുഹമ്മദ്‌ പുറ്റാൾ എന്നിവരും സംസാരിച്ചു. ട്രൂ ടോക് ലിബറൽ മോഡേനിറ്റി വിഷയത്തിൽ   മുഹമ്മദലി കിനാലൂർ വിഷയവതരണം നടത്തി. സമാപന സെഷനിൽ പി വി അഹമ്മദ് കബീർ , അബ്ദുറഷീദ് സഖാഫി കുറ്റ്യാടി, സയ്യിദ് അബ്ദുസ്സബൂർ ബാഹസൻ അവേലം, ടി എ മുഹമ്മദ്‌ അഹ്സനി, എൻ പി അബ്ദുറഹിമാൻ ഹാജി  തുടങ്ങിയവർ സംസാരിച്ചു ,