പെൻഷൻ കുടിശ്ശികയും, ഡിആർ കൂടി ശ്ശികയും, ഉടൻ അനുവദിക്കുക.. KSSPU.



നരിക്കുനി : സർവ്വീസ് പെൻഷൻകാർക്ക് ലഭിക്കാനുള്ള രണ്ടു ഗഡു പരിഷ്കരണ കുടിശ്ശികയും നാല് ഗഡു ക്ഷാമാശ്വാസ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്ന് KSSPU നരിക്കുനി യൂണിറ്റ് വാർഷിക ജനറൽ ബോഡി സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ് ഉദ്ഘാടനം ചെയ്തു. K സുധാകരൻ അധ്യക്ഷം വഹിച്ചു. K അശോകൻ , PK പത്മാവതി, K ജനാർദ്ധനൻ , T ശ്രീധരൻ നായർ , MP ജനാർദ്ദനൻ , pp അബ്ദുല്ലത്തീഫ് സംസാരിച്ചു. ടി അബ്ദുസ്സലാം സ്വാഗതവും, KP അശോകൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ : TA ആലിക്കോയ (പ്രസി), T സലാം (സെക്ര) KP അശോകൻ (ട്രഷ).