ചേളന്നൂർ എ.എൽ.പി.സ്ക്കൂൾ 119ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി

ചേളന്നൂർ : ചേളന്നൂർ എ.എൽ.പി.സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ഉപഹാര വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസി. പി പി.നൗഷീർ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ വി.എം. ഷാനി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.പി സി.ഡോ. പി.അഭിലാഷ് കുമാർ കാഷ് അവാർഡ് വിതരണവു സോവനീർ ബ്രോഷർ പ്രകാശനം സ്കൂൾ മനേജർ പി.കെ.ബാലക്യഷ്ണൻ നായരു നിർവ്വഹിച്ചു രതീബ് വി.പി. (പി. ടി.എ പ്രസി.) പ്രബിത കുമാരി ടി.വി, (മദർ പി ടി എ പ്രസി.) എ സുനിൽ പ്രകാശ്, ദിലീപ് കുമാർ കെ.പി., ഭാസുല സി.കെ. രമ്യ.ബി.ആർഎന്നിവർ സംസാരിച്ചും വിരമിച്ച അധ്യാപകൻ എ മുഹമ്മദ് ഇസ്മയിൽ മറുമൊഴി പ്രസംഗം നടത്തി. ഹെഡ്മാസ്റ്റർ ശ്രീരാജ് എസ്സ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹരിപ്രസാദ് ബി നന്ദിയും പറഞ്ഞു തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു

Photo: ചേളന്നൂർ എ.എൽ.പി. 119വാർഷികാഘോഷവു ഗ്രാമ പഞ്ചാ പ്രസി .പി.പി.നൗഷീർ ഉദ്ഘാടനം ചെയ്യുന്നു