ഡല്‍ഹി വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്നും രണ്ട് കോടിയുടെ സ്വര്‍ണം കണ്ടെടുത്തു

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


ഡല്‍ഹി രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ട് കോടി രൂപയുടെ സ്വര്‍ണം പിടിച്ചു. വിമാനത്താവളത്തിന്റെ ശുചിമുറിയില്‍നിന്ന് നാല് സ്വര്‍ണക്കട്ടികള്‍ കസ്റ്റംസ് കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.


ശുചിമുറിയില്‍ സ്ഥാപിച്ചിരിക്കുന്ന സിങ്കിന് താഴെ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു സ്വര്‍ണക്കട്ടികള്‍. ചാരനിറത്തിലുള്ള സഞ്ചിയില്‍ 3969 ഗ്രാം തൂക്കമുള്ള നാല് സ്വര്‍ണ്ണക്കട്ടികളാണ് ഉണ്ടായിരുന്നത്. ഇതിന് വിപണിയില്‍ ഏകദേശം 1,95,72,400 രൂപവരും.