തൃശൂരിൽ 6 വയസുകാരന്‍ വെട്ടേറ്റ് മരിച്ചു; അമ്മാവന്‍ പിടിയിൽ

▂▂▂▂▂▂▂▂▂▂▂▂▂▂▂▂


മുപ്ലിയത്ത് 6 വയസുകാരന് വെട്ടേറ്റ് മരിച്ചു. അതിഥിതൊഴിലാളികളുടെ മകന്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. അതിഥിതൊഴിലാളികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് കുട്ടിക്ക് വെട്ടേൽക്കുന്നത്.


കുട്ടിയുടെ അമ്മയുടെ സഹോദരനാണ് വെട്ടിയത്. ആക്രമണം തടയാനെത്തിയ കുട്ടിയുടെ അമ്മ നജ്മയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടാകുന്നത്. ഏറ്റുമുട്ടലിൽ കുട്ടിയുടെ പിതാവിനും പരിക്കേറ്റു.