പി സി പാലം എ യു പി സ്ക്കൂൾ 84-ാം വാർഷികാഘോഷം തുടങ്ങി =
പി സി പാലം :- പി സി പാലം എ യു പി സ്ക്കൂൾ 84 മാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നിർമ്മിച്ച സ്റ്റേജ് ഉൽഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവ്വഹിച്ചു ,കാക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി എം ഷാജി അദ്ധ്യക്ഷനായിരുന്നു ,ഹെഡ്മാസ്റ്റർ ടി ആർ ബിനോയ് റിപ്പോർട്ട് അവതരിപ്പിച്ചു ,ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് മുഖ്യാതിഥിയായിരുന്നു ,ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കുനിയിൽ സർജാസ് ,ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ മോഹനൻ ,കാക്കൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻ പി പി അബ്ദുൾ ഗഫൂർ ,വാർഡ് മെമ്പർമാരായ  സി സി കൃഷ്ണൻ ,ഷീബ കെ സി ,സ്ക്കൂൾ മാനേജർ പ്രേമരാജൻ ,മുൻ ഹെഡ്മിസ്ട്രസ് കെ സി രാധാമണി ,മുൻ പി ടി എ പ്രസിഡണ്ട് പി എം ഷംസുദ്ദീൻ ,വിവിധ കലാ സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികളായ കെ ലിനീഷ് ,സി കെ ബ്രായിൻകുട്ടി ,എം കെ ഷൈജു ,എ കെ അറുമുഖൻ ,റഷീദ് പി സി പാലം തുടങ്ങിയവർ സംസാരിച്ചു ,പി ടി എ പ്രസിഡണ്ട് ഷൈജു കൊന്നാടി സ്വാഗതവും ,സ്റ്റാഫ് സെക്രട്ടറി രജ്ഞിത്ത് നന്ദിയും പറഞ്ഞു ,തുടർന്ന് വാർഷികം ഉൽഘാടനം ,അദ്ധ്യാപകർക്കുള്ള യാത്രയയപ്പ് ,അനുമോദനം , തകധിമി 2023 എന്ന പേരിൽ വിവിധ കലാ പരിപാടികളും നടക്കും ,
ഫോട്ടോ :- പി സി പാലം എ യു പി സ്ക്കൂളിൽ നിർമ്മിച്ച സ്റ്റേജിൻ്റെ ഉൽഘാടന കർമ്മം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉൽഘാടനം ചെയ്യുന്നു ,