സിനിമാ മാപ്പിളപ്പാട്ടുകൾ ജനപ്രിയമായി


                    -പക്കർ പന്നൂർ-

കോഴിക്കോട്: മലയാള സിനിമയിലെ മാപ്പിളപ്പാട്ടുകൾ അവയുടെ വ്യാപാര വിജയത്തിന് കാരണമായെന്ന് ഗാനരചയിതാവ് പക്കർ പന്നൂർ. നരിക്കുനി ഈണം എളേറ്റിൽ മെലഡീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാതല പ്രശ്നോത്തരിമത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇശലും മൊഴിയും എന്ന പരിപാടി ചലചിത്ര ഗാന ഗവേഷകൻ റഷീദ് പി.സി പാലവും രുഗ്മിണി നന്മണ്ടയും അവതരിപ്പിച്ചു.എം.എസ് മുഹമ്മദ് അദ്ധ്യക്ഷനായി.ക്വിസ് മത്സരത്തിൽ കോയ ചളിക്കോട്, ബഷീർ പാലക്കുറ്റി , എം.കെ.അബ്ദുറഹിമാൻ എന്നിവർക്ക് സമ്മാനങ്ങൾ നൽകി.സലാം ചെമ്പക്കുന്ന് , മുഹമ്മദ് പന്നൂർ എന്നിവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി. എ.കെ.മജീദ് സ്വാഗതവും ചെറ്റക്കടവ് ജാഫർ നന്ദിയും പറഞ്ഞു.