ചെങ്ങന്നൂർ കൊല്ലകടവ് മുഹമ്മദൻസ് സ്കൂളിലെ വിദ്യാർത്ഥികളായ ഷമീറ, ആയിഷ എന്നിവർക്ക് ഇത് പുതുജൻമം.
രാവിലെ കൊല്ലകടവ് കനാലിൽ കുളിച്ചു കൊണ്ടിരുന്ന രണ്ടു വിദ്യാർത്ഥിനികളും ശക്തമായ വെള്ളപ്പാച്ചിലിൽ കനാലിലൂടെ നിലവിട്ട് ഒഴുകിപ്പോയി.
തൊട്ടടുത്ത് ഇലക്ട്രിക്കൽ ട്രാൻസ്ഫർമറിൽ മെയിൻറനൻസ് ജോലികൾ ചെയ്തുകൊണ്ടിരുന്ന കെഎസ്ഇബി വർക്കർമാരായ സുനിൽ, വിജേഷ്, വിനു എന്നിവർ കരച്ചിൽ കേട്ട് ഓടി വന്നപ്പോൾ വെള്ളത്തിൽ താഴുന്ന കുട്ടികളെയാണ് കണ്ടത്,ഒട്ടും സമയം കളയാതെ കനാലിലേക്ക് എടുത്ത് ചാടി രണ്ടു വിദ്യാർത്ഥിനികളുടെ ജീവൻ രക്ഷിച്ച കെഎസ്ഇബി തൊഴിലാളികൾ നാടിന് അഭിമാനമായി...


0 അഭിപ്രായങ്ങള്‍