ഡോ. ഫഹദ് സഖാഫിയെ അനുമോദിച്ചു
നരിക്കുനി | മടവൂർ സി.എം. സെന്റർ പൂർവ വിദ്യാർത്ഥിയും മർകസ് അബൂദാബി പി ആർ സെക്രട്ടറിയും ഐ സി എഫ് പ്രവർത്തകനുമായ ഡോ. ഫഹദ് സഖാഫിയെ സി.എം സെന്റർ യജുസ്സുമലാഅ് കൂട്ടായ്മ അനുമോദിച്ചു.
"പ്രവാചക വൈദ്യത്തിലെ ഇന്ത്യൻ പാരമ്പര്യം " എന്ന ഗവേഷണ വിഷയത്തിൽ കുറ്റാലം ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി നേടി ഡോക്ടറേറ്റ് ലഭിച്ചതിനാണ് അനുമോദിച്ചത്.
ഉസ്മാൻ സഖാഫി നരിക്കുനിയുടെ അധ്യക്ഷതയിൽ ഫള്ലു റഹ്മാൻ സഖാഫി വെള്ളലശ്ശേരി ഉദ്ഘാടനം ചെയ്തു. റാസി സഖാഫി എളേറ്റിൽ, സകരിയ സഖാഫി പൂനൂർ, റസാഖ് സഖാഫി, ശംസുദ്ധീൻ സഖാഫി, മുസ്തഫ സഖാഫി, ബശീർ സഖാഫി, നൂറുദ്ധീൻ സഖാഫി തുടങ്ങിയവർ സംസാരിച്ചു.


0 അഭിപ്രായങ്ങള്‍