കാരക്കുന്നത്ത് : പുന്നശ്ശേരി എ.എം.യു.പി സ്ക്കൂൾ വാർഷികാഘോഷവും യാത്രയയപ്പും അനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളന ഉദ്ഘാടനം കാക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സി.എം ഷാജി നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ.മുഹമ്മദ് അബ്ദുറഹ്മാൻ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ആഘോഷത്തിന്റെ ഭാഗമായി സബ് ജില്ല , ജില്ലാ വിജയി കൾക്കും , വിവിധ സ്കോളർഷിപ്പ് നേടിയവർക്കും സമ്മാന ദാനം നടന്നു. കുട്ടികളുടെ വ്യത്യസ്ത കലാപരിപാടികളും നടന്നു. 2021 - ഫോക് ലോർ അവാർഡ് നേടിയ ശ്രീ. കോട്ടക്കൽ ഭാസ്ക്കരന് വേദിയിൽ പഞ്ചായത്ത് പ്രസിഡന്റ് ആദരവ് നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. നിഷ മണങ്ങാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. ഐ.പി. രാജേഷ്, ബ്ലോക് പഞ്ചായത്ത് മെമ്പർ ശ്രീ. കെ. മോഹനൻ , ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി. സീന നമ്പിടി കണ്ടി, ബി.പി.സി - ബി.ആർ.സി. ചേളന്നൂർ - ഡോ: അഭിലാഷ് കുമാർ , സ്ക്കൂൾ മാനേജർ ശ്രീ. എം.കെ അബ്ദുറഹ്മാൻ , എം.ടി. മുഹമ്മദ് സാദിഖ് മാസ്റ്റർ, എം.പി.ടി.എ ചെയർ പേഴ്സൺ ശ്രീമതി. ബിന്ദു വി.കെ, ഹെഡ് മാസ്റ്റർ ശ്രീ.മുഹമ്മദ് ഷഹീർ മാസ്റ്റർ, സ്ക്കൂളിൽ നിന്ന് 36 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ശ്രീ.സനിൽ കുമാർ മാസ്റ്റർ, കാക്കൂർ സഹകരണ ബാങ്ക് സെക്രട്ടറി ശ്രീ. സുജേഷ് കുമാർ കെ , എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ - ശ്രീ. ഇ.ശശി സ്വാഗതവും,ഫിനാൻസ് കമ്മിറ്റി കൺവിനർ ശ്രീ. ഷിബിൻലാൽ വി.കെ നന്ദിയും പറഞ്ഞു.


0 അഭിപ്രായങ്ങള്‍