ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ നടപടി പിന്‍വലിച്ചു



ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ നടപടി പിന്‍വലിച്ചു. ലോക്‌സഭാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. ഇത് സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തീരുമാനം


.സൂറത്ത് കോടതി മാനഹാനിക്കേസില്‍ ശിക്ഷിച്ചതിന് പിറകെ രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും തിടുക്കപ്പെട്ട് അയോഗ്യനാക്കിയതില്‍ രാജ്യമെങ്ങും പ്രതിഷേധം തുടരവെയാണ് ഫൈസലിനെ അയോഗ്യനാക്കിയ നടപടി പിന്‍വലിച്ചിരിക്കുന്നത്.


വധശ്രമക്കേസില്‍ കവരത്തി സെഷന്‍സ് കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ജനുവരി 11മുതലാണ് ഫൈസലിനെ ലോക്സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയത്. ലോക്സഭാ സെക്രട്ടേറിയറ്റ് ജനുവരി 13ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം പറയുന്നത്. അതേ സമയം ഫൈസലിന്റെ ശിക്ഷ ജനുവരി 25ന് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും വിജ്ഞാപനം പിന്‍വലിക്കാന്‍ ലോക്‌സഭാ സെക്രട്ടേറിയറ്റ് തയാറായിരുന്നില്ല. തുടര്‍ന്ന് ഫൈസല്‍ ഇക്കാര്യം കാണിച്ചു കൊണ്ട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി ഹരജി ിന്ന് പരിഗണിക്കാനിരിക്കെയാണ് ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റെ തിടക്കപ്പെട്ടുള്ള തീരുമാനം ഇന്ന് വരുന്നത്.