കിസാൻ മേള നടത്തി 


കാക്കൂർ: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ കൃഷിഭവനുകളുടെ സഹകരണത്തോടെ കിസാൻ മേള സംഘടിപ്പിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷയായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എ.കെ. രത്നാകരൻ, അസിസ്റ്റൻറ് ഡയറക്ടർ കെ.നിഷ, ഷിഹാന രാരപ്പൻകണ്ടി, സി.കെ. രാജൻ, ഹരിദാസൻ, റസിയ തോട്ടായി, പ്രതിഭാ രവീന്ദ്രൻ, കുണ്ടൂർ ബിജു, കെ. നസീർ തുടങ്ങിയവർ സംസാരിച്ചു. കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും, വിപണനവും, കാർഷിക സെമിനാറുകളും മേളയുടെ ഭാഗമായി നടത്തി.