അൽബിർ വിഷൻ പബ്ലിക്ക് സ്ക്കൂൾ വാർഷികം
പുല്ലാളൂർ: പുല്ലാളൂർ അൽ ബിർ, വിഷൻ പബ്ലിക്ക് സ്ക്കൂൾ വാർഷികാഘോഷം ശിഹാബ് തങ്ങൾ കൾച്ചറൽ സെൻ്റർ ജന: സെക്രട്ടറി സി.അഹമ്മദ് കോയ ഹാജിയുടെ അദ്ധ്യക്ഷതയിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.സലീം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സൽമ കുമ്പളത്ത്, മെമ്പർ സുബൈദ നരിക്കുനി, ഖത്തർ കെ.എം സി.സി സെക്രട്ടറി അസീസ് നരിക്കുനി, മടവൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ജുറൈജ്, എൻ.കെ. മുഹമ്മദ് മുസ്ല്യാർ, ഹബീബ് അശ്അരി, സി.മുഹമ്മദ്, എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഷമീർ സി. കെ.സി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നദീറ നന്ദിയും പറഞ്ഞു.


0 അഭിപ്രായങ്ങള്‍