സഹകരണ തണ്ണീർ പന്തൽ തുറന്നു
നരിക്കുനി : കേരള സഹകരണ വകുപ്പ് വേനൽചൂടിൽ നിന്നും ആശ്വാസം പകരാൻ പൊതുജനങ്ങൾക്കായി നടപ്പാക്കുന്ന സഹകരണ തണ്ണീർപന്തൽ നരിക്കുനി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പാലങ്ങാട്ട് ആരംഭിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് അംഗം ടി രാജു ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ ഒ. പി.മുഹമ്മദ് ഇക്ബാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി കെ കരുണൻ ഡയറക്ടർമാരായ പി കെ രാമൻ, സിന്ധു മലയിൽ, ഇ പി ദീപ എന്നിവർ സംസാരിച്ചു. ബാങ്ക് ഡയറക്ടർ പി വത്സൻ സ്വാഗതവും സെക്രട്ടറി എം സി ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.