മാസപ്പിറവി ദൃശ്യമായില്ല, സൗദിയിൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച


21/03/2023 


 ജിദ്ദ- മാസപ്പിറവി ദൃശ്യമായില്ലെന്ന് തുമൈര്‍, സുദൈര്‍ എന്നിവിടങ്ങളിലെ മാസപ്പിറവി സമിതി അറിയിച്ചു. 22/03/23 ന്  ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ചയായിരിക്കും റമദാന്‍ ആരംഭിക്കുക. സുപ്രിംകോടതി പ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്. വൈകാതെ കോടതിയുടെ തീരുമാനമുണ്ടാകും. മാസപ്പിറവി നിരീക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു.