ഇടുക്കിയില്‍ ദമ്പതികള്‍ വിഷംകഴിച്ച് മരിച്ചു; മൂന്നു മക്കള്‍ ഗുരുതരാവസ്ഥയില്‍

▂▂▂▂▂▂▂▂▂▂▂▂▂▂▂▂



ഇടുക്കി കഞ്ഞിക്കുഴി പുന്നയാറില്‍ ദമ്പതികള്‍ വിഷംകഴിച്ച് മരിച്ചു. കാരാടിയില്‍ ബിജു, ഭാര്യ ടിന്റു എന്നിവര്‍ മരിച്ചത്. ഇവരുടെ മൂന്നു മക്കളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


കഞ്ഞിക്കുഴി പഞ്ചായത്തിലെ പുന്നയാർ ചൂടൻ സിറ്റിയിലാണ് ബിജുവും കുടുംബവും താമസിക്കുന്നത്. 11 വയസ്സുള്ള പെൺകുട്ടിയും, എട്ടും, രണ്ടും വയസ്സുള്ള ആൺകുട്ടികളുമാണ് ആശുപത്രിയിൽ കഴിയുന്നത്. ഉച്ചയോടെയായിരുന്നു സംഭവം. ബിജുവും ടിന്റുവും കഞ്ഞിക്കുഴിയിൽ ചെറിയ ഹോട്ടൽ നടത്തുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു കരുതുന്നതായി നാട്ടുകാർ പറയുന്നു.