കുത്തിയിരുപ്പ് സമരം നടത്തി ഗ്രാമ പഞ്ചാ. ത്തംഗങ്ങൾ

ചേളന്നൂർ : അനുവദിച്ചപദ്ധതിവിഹിതം വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ചേളന്നൂർ ഗ്രാമപഞ്ചായത്ത് UDF മെമ്പർമാർ പഞ്ചായത്ത്‌ ഓഫീ |സിനു മുമ്പിൽ കുത്തിയിരുപ്പ് സമരംനടത്തി. നേരത്തെ പ്രഖ്യാപിച്ച പദ്ധതി വിഹിതം ഗണ്യമായി വെട്ടിക്കുറച്ചത് മാത്രമല്ല ബാക്കി തുക പദ്ധതികൾക്കായി ഉപയോഗിക്കാൻ കഴിയാത്ത രീതിയിൽ ഇന്നലെ രാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് അനുവദിക്കപ്പെട്ടത് അതും ട്രഷറിയിൽ നിന്നും പണം ലഭ്യമാവാത്ത അവസ്ഥയുള്ളപ്പോൾ. വെട്ടിക്കുറച്ച പദ്ധതി വിഹിതം ഉടനെ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ചേളന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ഗ്രാമ പഞ്ചായത്തംഗങ്ങൾ നടത്തിയ കുത്തിയിരുപ്പ് സമരം നടത്തിയത്. ചേളന്നൂർ പഞ്ചായത്തു ഓഫിസിനു മുൻപിൽ നടത്തിയ സമരം നാഷണൽ ജനതാ ദൾ സംസ്ഥാന കമ്മിറ്റി മെമ്പർ പി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി പി. നൗഷീർ അധ്യക്ഷനായി. യൂ. ഡി. എഫ്. എലത്തൂർ നിയോജക മണ്ഡലം ചെയർമാൻ പി. ശ്രീധരൻ മാസ്റ്റർ, കോൺഗ്രസ്‌ (ഐ )ചേളന്നൂർ മണ്ഡലം പ്രസിഡന്റ്‌ എം. എ. ഖാദർ, മുസ്ലിം ലീഗ് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സി. പി. അബ്ദുറഹിമാൻ,മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഗൗരി പുതിയോത്ത്,സി. ചോയിക്കുട്ടി, സി. വി. ജിതേഷ്, കെ. പി. രമേഷ്കുമാർ,വി. എം. ചന്തുകുട്ടി തുടങ്ങിയവർ സംസാരിച്ചു. പി. സുരേഷ്‌കുമാർ,സി. പി.നൗഷീർ, പി. കെ. കവിത വി.എം. ഷാനിതുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Photo: അനുവദിച്ച പദ്ധതി വിഹിതം വെട്ടി കുറച്ച സംസ്ഥാന സർക്കാർ വെട്ടി കുറച്ചതിൽ പ്രതിഷേധിച്ച് UDF മെമ്പർ മാർ നടത്തിയ ധർണ്ണ നാഷണൽ ജനതാദൾ സംസ്ഥാന കമ്മറ്റിയംഗം പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.