യൂത്ത് പാർലമെന്റ് ഓർമകളിലൂടെ നരിക്കുനി സോൺ സ്പാർക്കിൽ


നരിക്കുനി: എസ് വൈ എസ് നരിക്കുനി സോൺ സ്പാർക്കിൽ പോസ്റ്റ് പാർലമെൻറ് കൺവീൻ ബൈത്തുൽ ഇസ്സ ഇസ്സത്താബാദിൽ വെച്ച് സോൺ പ്രസിഡണ്ട് ഇബ്രാഹിം സഖാഫിയുടെ അധ്യക്ഷതയിൽ മുഹമ്മദലി സഖാഫി വള്ളിയാട്  ഉദ്ഘാടനം ചെയ്തു . ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂർ വിഷയാവതരണം നടത്തി .  ഡോക്ടർ അബൂബക്കർ നിസാമി പദ്ധതി വിശതീകരണം നടത്തി. സോൺ കൺട്രോളർ അബ്‌ദുസ്സമദ്‌  സഖാഫി മായനാട്, ബഷീർ മാസ്റ്റർ പുല്ലാളൂർ പ്രസംഗിച്ചു. യൂത്ത് പാർലമെന്റിന്റെ അനുഭവങ്ങൾ പരിപാടിയിൽ വെച്ചു പ്രതിനിധികൾ പങ്കുവെച്ചു  . നിസാർ സഖാഫി നടുവല്ലൂർ സ്വാഗതവും ഷറഫുദ്ദീൻ മാസ്റ്റർ പുല്ലാളൂർ നന്ദിയും പറഞ്ഞു