രാത്രി മുഴവൻ കൊതുകുതിരി കത്തിച്ചുവെച്ചു; വിഷവാതകം ശ്വസിച്ച് ആറംഗ കുടുംബത്തിന് ദാരുണാന്ത്യം :-


ന്യൂഡൽഹി: ഡൽഹിയിൽ വിഷ വാതകം ശ്വസിച്ച് ആറംഗ കുടുംബം മരിച്ച നിലയിൽ. ശാസ്ത്രി പാർക്ക് ഏരിയയിലെ വീട്ടിൽ ഇന്നലെ രാത്രിയിലാണ് ഈ ദാരുണ സംഭവം.


കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പൊലീസ് അറിയിച്ചു. രാത്രി ഉറങ്ങുമ്പോൾ വീടിനുള്ളിൽ കൊതുകിനെ അകറ്റുന്ന മരുന്ന് കത്തിച്ചതാണ് വിനയായതെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു.