ചക്കാലക്കൽ എച്ച് എസ്‌ എസ്‌ 'സഹപാഠിക്കൊരു വീട്' താക്കോൽ ദാനം 

➖➖➖➖➖➖➖➖➖➖➖

        മടവൂർ :-ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ നിർധന വിദ്യാർത്ഥികൾക്ക് വീട് നിർമിച്ചു നൽകുന്ന  'സഹപാഠിക്കൊരു വീട്' പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടിന്റെ താക്കോൽ ദാന കർമ്മം ഇന്ന് (1/04/23 ) ശനിയാഴ്ച കാലത്ത് 10 മണിക്ക് ബഹു ഡോ : എം കെ മുനീർ എം എൽ എ നിർവഹിക്കും . സ്‌കൂളിന്റെ നാൽപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച ഒരു വർഷം ഒരു വീട് എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ്  ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞ  വിദ്യാർത്ഥിക്കും കുടുംബത്തിനും വീട് നിർമിച്ചു നല്കിയത് . പരിപാടിയിൽ ജനപ്രധിനിധികൾ , മാനേജർ , പി ടി എ ഭാരവാഹികൾ , എസ്‌ എസ്‌ ജി അംഗങ്ങൾ , രക്ഷിതാക്കൾ , എൻ എം എം എസ്‌  സ്‌കോളർഷിപ്പ് ജേതാക്കൾ എന്നിവർ പങ്കെടുക്കും ,


ഫോട്ടോ :- ഇന്ന് (1/04/23 )താക്കോൽ ദാനം നിർവ്വഹിക്കുന്ന ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ  'സഹപാഠിക്കൊരു വീട്' പദ്ധതിയുടെ ഭാഗമായി നിർമിച്ച വീട്