ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ആഭ്യന്തരവകുപ്പ് അന്വേഷിക്കും,യുവതിക്ക് 2 ലക്ഷം സഹായം

▂▂▂▂▂▂▂▂▂▂▂▂▂▂▂▂



കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ  സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തും. മന്ത്രിസഭാ യോഗത്തിന്റേതാണ്തീരുമാനം. ആരോഗ്യവകുപ്പിന്‍റെ കീഴില്‍ നടത്തിയ രണ്ട് അന്വേഷണങ്ങളിലും കത്രിക കുടുങ്ങിയത് എങനെഎന്ന് കണ്ടെത്താനായിരുന്നില്ല.

ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനുള്ളതീരുമാനം. വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ദുരിതാശ്വസന നിധിയിൽ നിന്നും സഹായം നൽകാനും തീരുമാനിച്ചു. ഹർഷീനയുടെ അപേക്ഷയിൽ രണ്ട് ലക്ഷം രൂപ അനുവദിക്കാനാണ് തീരുമാനം.