വൈദ്യുതി മേഖല സ്വകാര്യ വൽക്കരിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസർക്കാരിനെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കുക :- ബാലുശ്ശേരി: 2023 ഏപ്രിൽ 5 ന്റെ  കിസാൻ സംഘർഷ റാലി വിജയിപ്പിക്കുക, വൈദ്യുതി മേഖല സ്വകാര്യ വൽക്കരിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസർക്കാരിനെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ( സിഐടിയു)  ബാലുശ്ശേരി ഡിവിഷൻ ജനറൽബോഡി യോഗം നടത്തി.,

 സ : നൗഷാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു)  സംസ്ഥാന ജോയിൻ സെക്രട്ടറി സ : ദിലീപ്.കെ.പി ഉൽഘാടനം ചെയ്തു ,. 

സംസ്ഥാന വൈസ് പ്രസിഡണ്ട്  സ : പി കെ പ്രമോദ്  ജനറൽബോഡിയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

ഡിവിഷൻ സെക്രട്ടറി  : ഉദയകുമാർ, സംസ്ഥാന കമ്മറ്റി   അംഗം എംകെ ലാലു,   ഷിജു,  ഷിബു , ആനന്ദ്,  ജിജിൻ.വി.കെ, രാധിക തുടങ്ങിയവർ സംസാരിച്ചു,

ഫോട്ടോ :-കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ബാലുശ്ശേരി ഡിവിഷൻ കൺവൻഷൻ  സംസ്ഥാന ജോയിൻ്റ് സെക്രട്ടറി  ദിലീപ്.കെ.പി ഉൽഘാടനം ചെയ്യുന്നു '