കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക; പ്രശംസിച്ച് പ്രധാനമന്ത്രി
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
വാട്ടര്‍മെട്രോയടക്കമുള്ള കേരളത്തിന്റെ പദ്ധതികള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തെ വികസന ഉല്‍സവവുമായി ബന്ധിപ്പിക്കാന്‍ അവസരം കിട്ടിയെന്നും എല്ലാ വികസന പദ്ധതികളുടെയും പേരില്‍ ആശംസ നേരുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
കേരളത്തിനുള്ള റെയില്‍വിഹിതം 2014 നെ അപേക്ഷിച്ച് അഞ്ചുമടങ്ങ് വര്‍ധിപ്പിച്ചുവെന്നും വന്ദേഭാരത് കേരളത്തെ തെക്കു–വടക്ക് ബന്ധിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വന്ദേഭാരത് എക്സ്പ്രസ് വന്നതോടെ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് വേഗം എത്താനാകുമെന്നും G20 യോഗങ്ങൾ കേരളത്തിൽ നടത്തിയത് ലോകത്തിന് മുന്നിൽ കേരളത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.


0 അഭിപ്രായങ്ങള്‍