തെങ്ങ് കയറ്റതൊഴിലാളി ജോലിക്കിടയിൽ മരിച്ചു :-



 കാക്കൂർ: തെങ്ങ് കയറ്റതൊഴിലാളി ജോലിക്കിടയിൽ

 അപകടത്തിൽപ്പെട്ട് മരിച്ചു. കാക്കൂർ പതിനൊന്നേ രണ്ടിലെ  പടിഞ്ഞാറെ വടേക്കര മുരളീധരൻ (54) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെയാണ് അപകടം ഉണ്ടായത്. തെങ്ങിൽ കയറുന്നതിനിടെ തേങ്ങ തലയിലേക്ക് വീഴുകയും, തുടർന്ന് കോണിയിൽ നിന്ന് നിലത്തേക്ക് വീഴുകയുമായിരുന്നു. ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ ആണ്ടികുട്ടിയുടെയും, ജാനുവിനെയും മകനാണ്.ഭാര്യ:- ഷൈനി, മക്കൾ:-സനൽദേവ്, ശ്രീനന്ദ (ഇരുവരും വിദ്യാർത്ഥികൾ),  സഹോദരൻ: ദേവദാസൻ,

 സഞ്ചയനം :-വ്യാഴാഴ്ച,