ട്രെയിന്‍ തീവെപ്പ് കേസ്; പ്രതി കുറ്റം സമ്മതിച്ചതായി എഡിജിപി
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ അന്വേഷണം പ്രാരംഭ ഘട്ടത്തിലെന്ന് കേസ് അന്വേഷിക്കുന്ന പ്രത്യക അന്വേഷണ സംഘം തലവന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍. പ്രതി കുറ്റം സമ്മതിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തു തുടങ്ങിയിട്ടെ ഉള്ളു. ഈ ഘട്ടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെക്കാനാകില്ലെന്നും എഡിജിപി പറഞ്ഞു.
അതേ സമയം പ്രതി ഷാരൂഖ് സൈഫിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോഴിക്കോട് ഒന്നാ ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ചോദ്യം ചെയ്യാനായി 11 ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പ്രതിയെ മാലൂര്‍കുന്നിലെ പോലീസ് ക്യാമ്പിലേക്ക് മാറ്റും. ഇവിടെ വെച്ചാകും പോലീസ് വിശദമായി ചോദ്യം ചെയ്യുക .ട്രെയിന്‍ തീവെപ്പിനിടെ ട്രാക്കില്‍ വീണുമരിച്ച മൂന്നുപേരുടെ മരണത്തില്‍ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പ്രതിക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. പ്രതിക്കെതിരെ യു എ പി എ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

0 അഭിപ്രായങ്ങള്‍