കക്കൂസ് മാലിന്യം തള്ളി :-

നരിക്കുനി: -നരിക്കുനി പഞ്ചായത്ത് ഒൻപതാം വാർഡ് വള്ളിയാക്കിൽ പാറയ്ക്ക് മുൻവശം പാതി രാത്രിയിൽ കക്കൂസ് മാലിന്യം തള്ളി ,ജനവാസ കേന്ദ്രത്തിൽ റോഡരികിലെ തോട്ടിലാണ് തള്ളിയത് ,തോട്ടിലൂടെ മാലിന്യം കൃഷി ഇടങ്ങളിലും ,കിണറുകളിലും ഒലിച്ചിറങ്ങുന്നതോടെ പകർച്ച വാധികൾ പകരാൻ ഇടയാവും ,ഇതോടെ നാട്ടുകാർ ഭീതിയിലാണ് ,സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നരിക്കുനി ഗ്രാമ പഞ്ചായത്തിൽ പരാതി നൽകി ,സംഭവ സ്ഥലം ആശാ വർക്കറും ,ഹെൽത്ത് ഇൻസ്പെക്ടറും സ്ഥലം സന്ദർശിച്ചു ,അക്ഷര സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അണു നശീകരണം നടത്തി ,