കേരളത്തിന്റെ പുരോഗതിയുടെ ചാലകശക്തി ഇടതുപക്ഷ സർക്കാരുകളുടെ ദീർഘവീക്ഷണം :കെ കെ ശൈലജ MLA.
നരിക്കുനി :കേരളത്തിൽ വിവിധ ഘട്ടങ്ങളിൽ വന്ന ഇടതുപക്ഷ സർക്കാരുകളാണ് ഇന്നു കാണുന്ന കേരളത്തിന്റെ പുരോഗതിയുടെ ചാലകശക്തിയെന്ന് കെ കെ ശൈലജ MLA.വട്ടപ്പാറപൊയിലിൽ നിർമ്മിച്ച സിപിഐഎം ബ്രാഞ്ച് ഓഫീസ് ഇ കെ നായനാർ സ്മാരകം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുൻ ആരോഗ്യ വകുപ്പ് മന്ത്രി.എല്ലാവർക്കും സ്വന്തമായി ഭൂമിയും വീടും ലഭ്യമാക്കുന്നതോടൊപ്പം അതിദാരിദ്ര്യം തുടച്ചു നീക്കനാണ് സർക്കാർ ശ്രമം. മതേതര കേരളത്തിൽ ബിജെപിയുടെ കാപട്യം ജനങ്ങൾ തിരിച്ചറിയുമെന്നും എല്ലാ ജനാധിപത്യ വിശ്വസികളും ഇടതുപക്ഷ സർക്കാരിനെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകണമെന്നും അവർ പറഞ്ഞു.
എൻ അച്യുതൻ നായർ സ്മാരക പഠനകേന്ദ്രം മാമ്പറ്റ ശ്രീധരൻ (ജില്ലാ സെക്രട്ടറിയേറ്റ് അംഗം )ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ എം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം കെ ചന്ദ്രൻ പതാക ഉയർത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ വി സി ഷനോജ്, എൻ രാജേഷ്, ഇ അനൂപ്, വി ബാബു, ലോക്കൽ സെക്രട്ടറി കെ കെ മിഥിലേഷ്, കെ പി മോഹനൻ,പിസി രവീന്ദ്രൻ,എൻ രാധാകൃഷ്ണൻ, എ കെ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. എ കെ ദേവദാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ സത്യൻ സ്വാഗതവും മുജീബ് പാറക്കൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ പ്രതിഭകളെ ആദരിച്ചു. മെഗാഷോയും അരങ്ങേരി.



0 അഭിപ്രായങ്ങള്‍