കാറിന് തീ പിടിച്ചു:
നരിക്കുനി : ഓടിക്കൊണ്ടിരിക്കേ കാറിന് തീപിടിച്ചു. യാത്രക്കാരായ ദമ്പതിമാർ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ട് നരിക്കുനി വെള്ളാരംകണ്ടിത്താഴത്താണ് സംഭവം.

നരിക്കുനി നിന്ന്‌ മടവൂർ ഭാഗത്തേക്ക് പോകുമ്പോഴാണ് സ്വകാര്യ കാറിന്റെ എൻജിൻ ഭാഗത്തുനിന്ന്‌ പുക ഉയരുന്നത് കണ്ടത്. ഉടനെ വണ്ടിനിർത്തി യാത്രക്കാരായ ദമ്പതിമാർ പെട്ടെന്ന് പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാരും നരിക്കുനിയിൽനിന്ന്‌ എത്തിയ അഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചു. ,പടനിലം റോഡിൽ ബൈത്തുൽ ഇസ്സക്ക് സമീപമാണ് തീ പിടിച്ചത് ,നരിക്കുനിയിൽ നിന്നും സ്റ്റേഷൻ ഓഫിസർ ജാഫർ സാദികിന്റെ നേതൃ ത്തിൽ ഫയർ ഫോഴ്‌സ് സ്ഥലത്തു എത്തിയാണ് തീ അണച്ചത് ,