ദേശീയ ലൈൻമാൻ ദിനത്തിൽ ലൈൻമാൻമാരെ ആദരിച്ചു :-

നരിക്കുനി: -ദേശീയ ലൈൻമാൻ ദിനമായ ഏപ്രിൽ 18 ന് ലൈൻമാൻമാരെ ആദരിച്ചു ,കാറ്റും ,മഴയും ,വെയിലും വക വെക്കാതെ ജീവൻ പണയം വെച്ച് വെളിച്ചം തരുവാൻ പാട് പെടുന്ന ലൈൻമാൻമാരെ നരിക്കുനി കെ എസ് ഇ ബി യിൽ സ്റ്റാഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു ,സബ്ബ് എഞ്ചിനീയർ ടി പി അബ്ദുൾ റഷീദ് ഉൽഘാടനം ചെയ്തു ,സ്റ്റാഫ് സെക്രട്ടറി പി എം ഷംസുദ്ദീൻ അദ്ധ്യക്ഷനായിരുന്നു ,സുനിൽ കുമാർ ,സന്തോഷ് കുമാർ ,ബൈജു ,വത്സല തുടങ്ങിയവർ സംസാരിച്ചു ,

ഫോട്ടോ:- ദേശീയ ലൈൻമാൻ ദിനത്തിൽ നരിക്കുനി കെ എസ് ഇ ബി യിൽ ലൈൻമാൻമാരെ ആദരിക്കുന്ന ചടങ്ങ് ടി പി അബ്ദുൾ റഷീദ് ഉൽഘാടനം ചെയ്യുന്നു ,