സ്മാർട്ട്‌ മീറ്റർ പദ്ധതി പൊതുമേഖലയിൽ മാത്രം നടപ്പിലാക്കണം :-

ബാലുശ്ശേരി: -സ്മാർട്ട്‌ മീറ്റർ പദ്ധതി പൊതുമേഖലയിൽ മാത്രം നടപ്പിലാക്കുക, സ്വകാര്യവത്കരണ നയത്തിന്റെ വക്താക്കളെ ഡയറക്ടർമാരായി  നിയമിക്കാനുള്ള നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷനും (സി ഐ ടി യു ) ,കെ എസ് ഇ ബി ഓഫീസർസ് അസോസിയേഷനും സംയുക്തമായി ബാലുശ്ശേരി ഡിവിഷൻ തല വിശദീകരണ യോഗം സംഘടിപ്പിച്ചു,

കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി  എം എം അബ്ദുൾ അക്‌ബർ വിഷയവതരണം നടത്തി ഉൽഘാടനം ചെയ്തു.

ദേവാനന്ദ് അദ്ധ്യക്ഷനായിരുന്നു , ഷനാസ് പി ഷൌക്കത്ത് ( ഓഫീസേഴ്സ് അസോസിയേഷൻ ),  പ്രജിത് രാജഗിരി ( കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ ),KSEBWA ബാലുശ്ശേരി ഡിവിഷൻ സെക്രട്ടറി ഉദയകുമാർ, ലാലു,തുടങ്ങിയവർ  സംസാരിച്ചു.

 ഫോട്ടോ :-കെ എസ് ഇ ബി ജീവനക്കാർ  നടത്തിയ ധർണ വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി  എം എം അബ്ദുൾ അക്‌ബർ ഉൽഘാടനം ചെയ്യുന്നു '