നവവരൻ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. :-


കുറ്റിക്കാട്ടൂർ : പൈങ്ങോട്ടുപുറം ആനശ്ശേരി (പുറത്തോട്ടു കണ്ടി) രാജന്റെ മകൻ രഞ്ജിത്ത് (31) ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. AC മെക്കാനിക്ക് ആയിരുന്നു. മെയ് മാസത്തിൽ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു ,

മെഡിക്കൽ കോളേജ് പരീക്ഷാ ഹാളിന് വേണ്ടി നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും വീഴുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അമ്മ : സജിത,

സഹോദരൻ : അഭിനവ് (സഞ്ജു),

സംസ്കാരം  ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് (09-04 -2023 )തറവാട് ശ്മശാനത്തിൽ,