സാധാരണക്കാരനെ കൊള്ളയടിക്കുന്ന ഭരണകൂടമാണ് കേരളം ഭരിക്കുന്നത്

         എം എ റസാക്ക് 

മാസ്റ്റർ

 നരിക്കുനി:  കെട്ടിടനികുതി , കെട്ടിട നിർമ്മാണ ഫീസ്  എന്നിവ അമിതമായി വർദ്ധിപ്പിച്ചതിലൂടെ കേരള സർക്കാർ  സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്ന്  കോഴിക്കോട് ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ പറഞ്ഞു. വീട് നിർമ്മിക്കുന്ന സാധാരണക്കാരന്റെ പ്രയാസം അറിയാത്തതിനാലാണ്  അധികാരികൾ ഇങ്ങനെ കൊള്ളയടിക്കുന്നത്. ഇതിനെതിരെ വലിയ തോതിൽ ജനകീയ പ്രക്ഷോഭം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു നികുതി വർദ്ധനവിനെതിരെ നരിക്കുനി പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച  പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു  പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ സി മാധവൻ മാസ്റ്റർ അധ്യക്ഷൻ വഹിച്ചു ചോലക്കര മുഹമ്മദ് മാസ്റ്റർ, എം ധനീഷ് ലാൽ, കെ സി അബ്ദുൽ ഖാദർ, പി ശശീന്ദ്രൻ മാസ്റ്റർ, സി കെ സലിം,വി ഇല്യാസ്, മിനി പുല്ലങ്കണ്ടി , ജൗഹർ പൂമംഗലം, പി കെ മനോജ് കുമാർ, എ ജാഫർ, സി പി ലൈല, പി ഐ വാസുദേവൻ നമ്പൂതിരി, എൻ കെ മുഹമ്മദ്, യു കെ ബഷീർ മാസ്റ്റർ, ടി എ സലാം, എം മുഹമ്മദ് ബഷീർ, പി കെ അസീസ്, പി സുരേന്ദ്രനാഥ്, ടി സി ശരീഫ്, കെ പി രാഹുൽ, ഫസൽ പാലങ്ങാട് എന്നിവർ പ്രഭാഷണം നടത്തി യുഡിഎഫ് കൺവീനർ പി സി മുഹമ്മദ് മാസ്റ്റർ സ്വാഗതവും വി സി മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു