റോഡ് ഉദ്ഘാടനം
കണ്ടോത്ത്പാറ : കാക്കൂർ പഞ്ചായത്ത് 2022-23ജനകീയാസൂത്രണ പദ്ധതിയിലുൾ പ്പെടുത്തി ടാറിങ്ങ് പൂർത്തിയാക്കിയ ഒമ്പതാം വാർഡിലെ ചെമ്പക്കുന്ന് അങ്കണവാടി - കാരപ്പക്കുഴിയിൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം.ഷാജിയും വിദ്യാർത്ഥിനി സൂര്യയും ചേർന്ന് ഉദ്ഘാടനം ചെയ്തു. വികസന കാര്യസ്ഥിരംസമിതി ചെയർമാൻ പി.പി. അബ്ദുൾ ഗഫൂർ അധ്യക്ഷനായ ചടങ്ങിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ. സർജാസ് മുഖ്യാതിഥിയായി. സൂര്യ, രമേശൻ ,സമീർ എന്നിവർക്കുള്ള ഉപഹാരസമർപ്പണം പ്രസിഡണ്ട് സി.എ.ഷാജി നിർവ്വഹിച്ചു.എം.കെ. സന്തോഷ്, പി. ബാദ്ഷ , റഷീദ് പി.സി. പാലം, ഐ.സി.ഡി.എസ് സൂപ്പർവൈസർ അപർണ്ണ എന്നിവർ സംസാരിച്ചു. കണ്ടോത്ത് പാറ മുതൽ ചെമ്പക്കുന്ന് വരെ ഘോഷയാത്രയും സംഘടിപ്പിച്ചു.വാർഡ് വികസന സമിതി കൺവീനർ അബ്ബാസ് അലി സ്വാഗതവും ഷറോൺ കെ.മജീദ് നന്ദിയും പറഞ്ഞു.


0 അഭിപ്രായങ്ങള്‍