നരിക്കുനി: തെച്ചോട്ട് പള്ളിയറക്കോട്ട ഗുരുതി- വിഷു വിളക്ക് മഹോത്സവത്തിൻ്റെ പ്രധാന ചടങ്ങായ താലപ്പൊലി എഴുന്നള്ളിപ്പ് പൂക്കോട്ട് ഇല്ലത്ത് നിന്ന് ആരംഭിച്ച് ക്ഷേത്രസന്നിധിയിൽ സമാപിച്ചു. ക്ഷേത്രം തന്ത്രി പൂക്കോട്ടില്ലം വാസുദേവൻ നമ്പൂതിരി പൂജിച്ചു നൽകിയ പട്ടും,വളയും, ഉത്സവക്കൊടിയും ഏറ്റുവാങ്ങിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പൂക്കാവടിയുടെയും, താളവാദ്യങ്ങളുടെയും, താലപ്പൊലിയുടെയും അകമ്പടിയോടെ വന്ന എഴുന്നള്ളിപ്പ് ആചാര വിധി പ്രകാരം സ്വീകരിച്ചാനയിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ വിഷുവിളക്കു ചടങ്ങുകൾ നടന്നു.കാലത്തു് ക്ഷേത്ര വേദിയിൽ ശ്രീജു ശ്രീനിവാസിൻ്റെ നാദധാര എന്ന വീണക്കച്ചേരി അവതരിപ്പിക്കപ്പെടുകയുണ്ടായി. ഉച്ചക്ക് നടന്ന പ്രസാദ ഊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു. ഇന്ന് ( 16. ന്) നടക്കുന്ന ദിക് തിരിയോടെ ഈ വർഷത്തെ ഉത്സവ ചടങ്ങുകൾക്ക് പരിസമാപ്തിയാകും.